നവ്യാനായരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പാതിരാത്രി ടീസർ എത്തി
The teaser of Partiratri, starring Navya Nair and Soubin, has arrived
മനോഹരമായ ഒരു പൂമൊട്ടിട്ടു വിടരുന്നു....
അതു വാടിവീഴും പോലെയാണു പ്രണയം
ത്രില്ലർ സിനിമയിൽ പ്രണയത്തിൻ്റെ സ്ഥാനമെന്ത്? പാതിരാത്രി ടീസർ എത്തി. നവ്യാനായരേയും, സൗബിൻ ഷാഹിറിനേയുമാണ് ഈ വാക്കുകൾക്കൊപ്പം ദൃശ്യങ്ങളിൽ കാണുന്നത്.പ്രദർശനത്തിനു തയ്യാറായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
മമ്മുട്ടിക്കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ഏറെ ചർച്ച ചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർകെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് നിർമ്മിക്കുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു പ്രണയ മൊഴികൾക്കുള്ള സ്ഥാനമെന്താണ്? ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്.പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരേയും മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
സൗബിൻ ഷാഹിറും ,നവ്യാനായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്നും , ആൻ അഗസ്‌റ്റിനും സുപ്രധാനമായ വേഷങ്ങളിലുണ്ട്.
ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













