ഗവർണർക്കെതിരെ പ്രതിഷേധത്തിന് എസ്എഫ്ഐ. ഭാരതാംബ വിവാദത്തിലാണ് എസ്എഫ്ഐയുടെ പ്രതികരണം
SFI to protest against Governor. SFI's response to the Bharatamba controversy
ഗവർണർക്കെതിരെ പ്രതിഷേധത്തിന് എസ്എഫ്ഐ. ഭാരതാംബ വിവാദത്തിലാണ് എസ്എഫ്ഐയുടെ പ്രതികരണം. രാഷ്ട്രീയ അജണ്ടയ്ക്കെതിരെ വിദ്യാർത്ഥികൾ തെരുവിലറങ്ങുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഗവർണർ രാജേന്ദ്ര അർലേക്കർ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിക്കുന്നതായും, കാവിവത്കരണത്തിലൂടെ വിദ്യാർത്ഥികളിലേക്കും വർഗീയ വിഷം പകരാനുള്ള ശ്രമമാണിതെന്നും എം. ശിവപ്രസാദ് ആരോപിച്ചു. ഗവർണർ ഭരണഘടന പഠിക്കണം. അദ്ദേഹം പറയുന്നത് മലിന രാഷ്ട്രീയത്തിന്റെ വിസർജ്യമാണെന്നും എം ശിവപ്രസാദ് പറഞ്ഞു.
അതേസമയം ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













