ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു
Seven people, including a child, died in a helicopter crash in Uttarakhand.
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍മരിച്ചു. മോശം കാലാവസ്ഥയും ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറുമാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗരികുണ്ഡിലാണ് അപകടം നടന്നത്. കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. ഇന്ന് പുലര്‍ച്ചെ 5: 20നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. തീര്‍ത്ഥാടകരായ യാത്രക്കാരായിരുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്നത്.യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ തന്നെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. അപകടസ്ഥലത്ത് എസ്ഡിആര്‍എഫ്, പ്രാദേശിയ ഭരണകൂടം, മറ്റ് രക്ഷാപ്രവര്‍ത്തക സംഘം എന്നിവരെ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













