അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Chief Minister Pinarayi Vijayan said that the state of extreme poverty was overcome with the cooperation of the country
അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണം.അതിദാരിദ്ര മുക്ത പ്രഖ്യാപനം നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര മുക്ത പൊതു പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാൾ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറി. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായ ഇന്ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













