ഇന്ത്യ ലോകകപ്പ് കിരീടം നേടിയതിന്റെ സന്തോഷത്തിൽ 82 ജീവനക്കാർക്ക് 2000 രൂപ വീതവും 8പേർക്ക് വിമാനയാത്രയും നൽകി കടയുടമ
one businessman chose to mark the moment by sharing the joy with the people who work with him
ഇന്ത്യ ലോകകപ്പ് കിരീടം നേടിയതിന്റെ സന്തോഷത്തിൽ കോട്ടയം പാമ്പാടി ഫിയ ഗാർമെൻസ് തുണിക്കടയിലെ 82 ജീവനക്കാർക്ക് 2000 രൂപ വീതവും എട്ടുപേർക്ക് വിമാനയാത്രയും കടയുടമ നിതിൻ ബാബു സമ്മാനമായി നൽകി. ഇന്ത്യ കപ്പടിച്ചും കൂട്ടത്തിൽ സഞ്ജു മാൻ ഓഫ് സീരീസും സ്വന്തമാക്കി. ഈ സന്തോഷം തന്റെ തൊഴിലാളികൾക്കൊപ്പം ആഘോഷിക്കുകയാണെന്ന് നിതിൻ ബാബു പറയുന്നു. സഞ്ജുവിന്റെ കടുത്ത ആരാധകനായ നിതിൻ നേരത്തെ സെമിയിലും സഞ്ജുവിന്റെ നേട്ടത്തിൽ ജീവനക്കാർക്ക് ആയിരം രൂപ നൽകിയിരുന്നു. ക്ലാസ്സായിട്ടാണ് സഞ്ജു കളിച്ചത് ആ വിജയത്തിൽ തൻ ഏറെ സന്തോഷവാണെന്നും നിതിൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











