ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി (ഡി.എസ്.ജെ.പി) യുടെ മുന്നണി സാന്നിദ്ധ്യം ബി.ജെ.പിയ്ക്ക് ഗുണകരമായി

May 6, 2026 - 16:49
May 6, 2026 - 16:51
 0
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി (ഡി.എസ്.ജെ.പി) യുടെ മുന്നണി സാന്നിദ്ധ്യം ബി.ജെ.പിയ്ക്ക് ഗുണകരമായി

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി(ഡി എസ് ജെ പി) യുടെ മുന്നണി സാന്നിധ്യം ബിജെപിക്ക് ഗുണകരമായി 

തിരുവനന്തപുരം:ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നായർ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എൻഡിഎ യുടെ ഘടകകക്ഷി ആയത് കൂടുതൽ നായർ വോട്ടുകൾ കിട്ടാൻ കാരണമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

ആക്സിസ് മൈ ഇന്ത്യയും, ചാണക്യ എന്ന ഏജൻസിയും നടത്തിയ ജാതി തിരിച്ചുള്ള സർവ്വേകളിൽ എൻഡിഎക്ക് കിട്ടുന്ന നായർ സമുദായത്തിന്റെ വോട്ടുകളിൽ വൻവർധന ആണ് കണ്ടത്. ഉദാഹരണത്തിന് മൂന്നു മുന്നണികളിൽ ഏറ്റവും കൂടുതൽ നായർ വോട്ടുകൾ അതായത് 39% എൻഡിഎ ക്ക് ലഭിച്ചപ്പോൾ, യുഡിഎഫിനും എൽഡിഎഫിനും കിട്ടിയത് യഥാക്രമം 32 ശതമാനവും 28 ശതമാനവും ആയിരുന്നു. 

ബിഡിജെഎസ് വളരെ നാളായി ഘടകകക്ഷിയായി ഉണ്ടായിരുന്നിട്ടും ഈഴവ സമുദായത്തിന്റെ ഏറ്റവും കൂടുതൽ വോട്ടുകൾ അതായത് 47 ശതമാനം പോയത് എൽഡിഎഫിനാണ്. വെറും 32 ശതമാനം മാത്രമേ എൻഡിഎക്ക് കിട്ടിയുള്ളൂ. യുഡിഎഫിന് ഏറ്റവും കുറവായ 20% ആണ് ലഭിച്ചത് എന്ന് ചാണക്യ പറയുന്നു.

എന്നാൽ എക്സിറ്റ് പോളി ൽ ആക്സിസ് മൈ ഇന്ത്യ ഏജൻസി കണ്ടത് എൻഡിഎക്ക് 28 ശതമാനം നായർ വോട്ട് കിട്ടിയതായിട്ടാണ്. അത് മറ്റു മുന്നണികളെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലും കഴിഞ്ഞ ഇലക്ഷനെ അപേക്ഷിച്ചു 10 ശതമാനം വർദ്ധനവ് ആണ് കാണിച്ചത്. യുഡിഎഫിനും എൽഡിഎഫിനും 6% വീതം കുറഞ്ഞു 31%വും 34 ശതമാനവും നായർ വോട്ട് മാത്രമേ കിട്ടിയുള്ളൂ. 

ഇതിൽ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം പരമ്പരാഗതമായി യുഡിഎഫിനനേ പിന്തുണയ്ക്കുന്ന എൻഎസ്എസിന് നായർ വോട്ടുകളിൽ ഉണ്ടായിരുന്ന സ്വാധീനം കാര്യമായി കുറഞ്ഞു എന്നതാണ്. 

എസ്എൻഡിപിയുടെ പ്രസിഡൻറ് വെള്ളാപ്പള്ളി നടേശൻ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിണറായി വിജയൻ ജയിക്കണമെന്ന് പറഞ്ഞതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. 

ആർട്ടിക്കിൾ 370, മുത്തലാഖ്, സിറ്റിസൺഷിപ് അമെൻഡ്മെൻറ് ആക്ട്, യൂണിഫോം സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്രമോദിയെ തുടർച്ചയായി സപ്പോർട്ട് ചെയ്ത രംഗത്ത് വന്നിട്ടുള്ള പാർട്ടിയാണ് ഡി എസ് ജെ പി. 

ഈ ഇലക്ഷനിൽ എൻഡിഎ ഘടകകക്ഷിയായി എടുത്ത ഡി എസ് ജെ പി, സ്വന്തം തിരഞ്ഞെടുപ്പ് രഥവുമായി നിരവധി എൻഡിഎ നിയോജകമണ്ഡലങ്ങളിൽ പ്രചരണം നടത്തുകയുണ്ടായി. 

ബിജെപി ജയിച്ച സീറ്റുകളിൽ വി മുരളീധരൻ സ്ഥാനാർത്ഥിയായിരുന്ന കഴക്കൂട്ടത്ത് 500 താഴെ ഭൂരിപക്ഷമാണ് കിട്ടിയത്. അവിടെയും പ്രചരണത്തിന് ഡി എസ് ജെ പി എത്തിയത് മുന്നണിക്ക് ഗുണം ചെയ്തിരിക്കണം. 

കൂടാതെ സ്വന്തം സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നിട്ടും എൻഡിഎ സ്ഥാനാർത്ഥികൾക്കായി ഡി എസ് ജെ പി ശക്തമായ ഡിജിറ്റൽ ക്യാമ്പയിൻ ഇറക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നായർ ഐക്യവേദിയുമായി ചേർന്ന് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡി എസ് ജെ പി കാസർഗോഡ് തൊട്ടു തിരുവനന്തപുരം വരെ നടത്തിയ നായർ അവകാശ യാത്ര മുന്നോക്ക സമുദായത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0