വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് (ഡബ്ല്യു.ജെ.സി) ഉത്ഘാടനം ആഗസ്റ്റ് 19 ന് :മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ഉത്ഘാടനം ചെയ്യും.
വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് (ഡബ്ല്യു.ജെ.സി) ഉത്ഘാടനം: ആഗസ്റ്റ് 19 ന്, മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ഉത്ഘാടനം ചെയ്യും.
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് കേരള (എഫ്.ഡബ്ല്യു.ജെ.കെ)യുടെ പോഷക സംഘടനയായ വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് (ഡബ്ല്യു.ജെ.സി) ൻ്റെ ഉത്ഘാടനം ആഗസ്റ്റ് 19 ബുധനാഴ്ച പകൽ 2.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് (എസ്.എസ്.റാം ) ഹാളിൽ നടക്കും.സംസ്ഥാന ക്ഷീര -സാമൂഹ്യനീതി - തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ഉത്ഘാടനം നിർവ്വഹിക്കും. മുൻ മന്ത്രിയും യു.ടി.യു.സി സംസ്ഥാന പ്രസിഡൻ്റുമായ ബാബു ദിവാകരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.പ്രശസ്ത സിനിമാ സംവിധായകനും കേന്ദ്ര സിനിമ സെൻസറിംങ് ബോർഡ് മെമ്പർ വെണ്ണല മോഹൻവിശിഷ്ടാതിഥിയാണ്.എഫ്.ഡബ്ല്യു.ജെ.കെ സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ മുഖ്യപ്രഭാഷണം ചെയ്യും.ഡബ്ല്യു.ജെ.സി ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (കെ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ്, എഫ്.ഡബ്ല്യു.ജെ.കെ ജനറൽ സെക്രട്ടറി പോളി വടക്കൻ, സംവിധായകൻ സുനിൽ ദത്ത് സുകുമാരൻ, ക്രൈം തനിനിറം മാനേജിംങ് ട്രസ്റ്റി ശ്രീലക്ഷമി ശരൺ എന്നിവർ ആശംസകൾ നേരും.ചടങ്ങിനോടനുബന്ധിച്ച് മികച്ച മാധ്യമപ്രവർത്തകർക്ക് പുരസ്കാരങ്ങളും നൽകും.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













