വിജ്ഞാന കേരളം ജില്ലാതല മെഗാ തൊഴിൽ മേള - 2026
ന്യൂസ് ബ്യൂറോ കൊല്ലം
'കൊല്ലം: വിജ്ഞാന കേരളം ജില്ലാതല മെഗാ തൊഴിൽ മേള: 193 പേർ തിരഞ്ഞെടുക്കപ്പെട്ടു*
കൊല്ലം:സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലാതല മെഗാ തൊഴിൽ മേളയിൽ 193 പേർ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സെൻ്ററുകളിലായി നടന്ന ഓൺലൈൻ അഭിമുഖത്തിൽ നിന്ന് 91 പേരും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നടന്ന അഭിമുഖത്തിൽ നിന്ന് 102 പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 210 പേർ ചുരുക്കപട്ടികയിൽ ഇടം നേടി. കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളജിൽ അഭിമുഖങ്ങൾ നടന്നതോടൊപ്പം ജില്ലയിലെ വിവിധ എസ്.ഡി.പി.കെ സെൻ്ററുകളിലും ഓൺലൈൻ അഭിമുഖങ്ങൾ സജ്ജീകരിച്ചിരുന്നു. തുടർന്നു വരുന്ന എല്ലാ ശനിയാഴ്ചകളിലും ജില്ലയിലെ വിവിധ സെൻ്ററുകളായ എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, പെരുമൺ എൻജിനിയറിങ് കോളജ്, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, കൊട്ടാരക്കര സർക്കാർ എൻജിനിയറിങ് കോളജ്, പത്തനാപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ വെർച്വൽ അഭിമുഖങ്ങൾ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













