ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി വീണ ഹാജരായത് കറുത്ത മാസ്ക് ധരിച്ചാണ്

Veena appeared for questioning at the ED office wearing a black mask

Jun 18, 2026 - 10:50
 0
ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി വീണ ഹാജരായത് കറുത്ത മാസ്ക് ധരിച്ചാണ്


സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ചോദ്യം ചെയ്യലിനായി വീണ ഹാജരായത് കറുത്ത മാസ്ക് ധരിച്ചാണ്. ഭർത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പം കറുത്ത ഇന്നോവ ഹൈക്രോസ് കാറിലാണ് വീണ എത്തിയത്. മാധ്യമങ്ങളുടെ ക്യാമറകളിൽ നിന്ന് മുഖം വ്യക്തമാകാതിരിക്കാൻ കറുത്ത മാസ്ക് ധരിക്കുകയും തലയിൽ ഷാൾ പുതയ്ക്കുകയും ചെയ്തിരുന്നു. ഇ.ഡി ഓഫീസിന്റെ പ്രധാന ഗേറ്റിന് ഉള്ളിലേക്ക് കാർ കടത്തിവിടാൻ സുരക്ഷാ മുൻനിർത്തി പോലീസ് തയ്യാറായില്ല. കാർ തടഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങിയ വീണ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് ഇ.ഡി ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏകദേശം 9 മണിക്കൂറോളം നീണ്ടുനിന്നു. നേരത്തെ ആരോഗ്യകാരണങ്ങളാൽ ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ഇ.ഡി അത് നിരസിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് രേഖകളും കരാറുകളും പരിശോധിച്ചാണ് ഇ.ഡി സംഘം വീണയെ ചോദ്യം ചെയ്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0