വയലാർ രാമവർമ്മ 2026 പഞ്ചദിന പ്രഭാഷണ സദസ്സിന് സമാപനം.

Aug 17, 2026 - 09:26
Aug 17, 2026 - 09:47
 0
വയലാർ രാമവർമ്മ 2026 പഞ്ചദിന പ്രഭാഷണ സദസ്സിന് സമാപനം.

വയലാർ രാമവർമ്മ 2026 പഞ്ചദിന പ്രഭാഷണ സദസ്സിന് സമാപനം

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “വയലാർ രാമവർമ്മ 2026 പഞ്ചദിന പ്രഭാഷണ സദസ്സിന്” ഓഗസ്റ്റ് 14 വെള്ളിയാഴ്ച സമാപനമായി. തൈക്കാട് ചിത്തരഞ്ജൻ ഹാളിൽ വൈകുന്നേരം 5.30ന് നടന്ന സമാപന സമ്മേളനം മുൻമന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പി. ജയചന്ദ്രൻ അധ്യക്ഷനായി.

സുമേഷ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. വയലാർ രാമവർമ്മയുടെ ജീവിതം, കവിത, ഗാനങ്ങൾ, സാഹിത്യ സംഭാവനകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. വയലാറിന്റെ ഗാനങ്ങളിലെ സാമൂഹികവും മാനവികവുമായ കാഴ്ചപ്പാടുകളും മലയാള സാഹിത്യത്തിലും ഗാനശാഖയിലും വയലാർ സൃഷ്ടിച്ച സ്വാധീനവും അദ്ദേഹം വിശദീകരിച്ചു.

വയലാറിന്റെ ഗാനങ്ങൾ മലയാളിയുടെ ജീവിതത്തോടും സാമൂഹിക യാഥാർഥ്യങ്ങളോടും എങ്ങനെ ചേർന്നുനിൽക്കുന്നുവെന്നും കാലം മാറിയിട്ടും അവയുടെ പ്രസക്തി നിലനിൽക്കുന്നതെങ്ങനെയെന്നും പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

സമാപന ചടങ്ങിൽ ജയചന്ദ്രൻ കല്ലിംഗൽ വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, വിജയകുമാർ, ഗോപൻ ശാസ്തമംഗലം, ജയചന്ദ്രൻ കല്ലിങ്കൽ, വയലാർ രാമവർമ്മ മഹിളാ സാംസ്കാരിക വേദി സെക്രട്ടറി മിനി ദീപക്, ഉഷാറാണി, താര എന്നിവർ പങ്കെടുത്തു.

വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പഞ്ചദിന പ്രഭാഷണ പരമ്പരയിൽ വയലാറിന്റെ ജീവിതം, കവിത, ഗാനങ്ങൾ, സാഹിത്യ സംഭാവനകൾ, സാമൂഹിക കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് വിവിധ പ്രഭാഷകരിലൂടെ അഞ്ചു ദിവസങ്ങളിലായി വിശദമായി ചർച്ച നടന്നു. വയലാറിന്റെ സൃഷ്ടികളെ പുതിയ തലമുറയിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനും അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക സംഭാവനകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പ്രഭാഷണ പരമ്പര സഹായകമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0