ഹോർമുസ് കടലിടുക്കിൽ പ്രൊജക്റ്റ് ഫ്രീഡം യുഎസ് പുനരാരംഭിച്ചേക്കാം
US may restart Project Freedom in the Strait of Hormuz
സൗദിയും കുവൈറ്റും നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിൽ പ്രൊജക്റ്റ് ഫ്രീഡം യുഎസ് പുനരാരംഭിച്ചേക്കാം. ഇറാൻ നിശ്ചയിക്കുന്ന റൂട്ടിലൂടെ അല്ലാതെ കപ്പലുകൾ കടന്നാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. തടസ്സപ്പെട്ടുകിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ചത്.തങ്ങളുടെ അനുവാദമില്ലാതെ ഒരു കപ്പലിനെയും കടലിടുക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ നിലപാട്. ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും, ഇതുവരെ നടന്ന ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെയെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













