യെമന്‍, സൊമാലിയ തീരപ്രദേശങ്ങളിലായി രണ്ട് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു

Two commercial ships were hijacked by pirates off the coast of Yemen and Somalia

Aug 21, 2026 - 19:23
 0
യെമന്‍, സൊമാലിയ തീരപ്രദേശങ്ങളിലായി രണ്ട് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു

യെമന്‍, സൊമാലിയ തീരപ്രദേശങ്ങളിലായി രണ്ട് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. തട്ടിയെടുത്ത രണ്ടു കപ്പലിലുമായി 22 ഇന്ത്യൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ. ഷിപ്പിങ് മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. ഇരു കപ്പലുകളിലുമുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഓഗസ്റ്റ് 17നായിരുന്നു ആദ്യ കപ്പൽ തട്ടിയെടുത്തത്. സൊമാലിയയിലെ പൂണ്ട്‌ലാന്‍ഡ് തീരത്തിന് സമീപമായിരുന്നു സംഭവം. ഓഗസ്റ്റ് 20ന് ഗള്‍ഫ് ഓഫ് ഏഡനില്‍ യെമന്‍ തീരത്തിന് സമീപം വെച്ചാണ് രണ്ടാമത്തെ കപ്പൽ തട്ടിയെടുത്തത്.ഇരുകപ്പലുകളിലുമുണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0