ട്രെയിനിൽ മോഷണം പതിവാകുന്നു യാത്രക്കാർ ജാഗ്രത പാലിക്കണം

Train alert to passangers

Aug 12, 2026 - 19:24
 0
ട്രെയിനിൽ മോഷണം പതിവാകുന്നു യാത്രക്കാർ ജാഗ്രത പാലിക്കണം

ട്രയിനിൽ മോഷണം പതിവാണ്. പ്രത്യേകിച്ച്‌ തിരക്കുള്ള സമയങ്ങളിൽ; സൂക്ഷിക്കുക.

ചെമ്പകശ്ശേരി ചന്ദ്രബാബു

തിരുവനന്തപുരം/തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ മോഷണമുതലുമായി പിടിയിലായത് നിരവധി ക്രിമനൽ കേസുകളിലെ പ്രതി.മലപ്പുറം തിരൂർ കടപ്പുറം അരിയൻ്റെ പുരയ്ക്കൽ സൂഫിയാൻ (28) ആണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് നടത്തിയ ബോധവൽക്കരണ പരിപാടിക്കിടയിലായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷണം പെരുകിയതോടെ യാത്രക്കാരെ ബോധവൽക്കരിക്കാനാണ്‌ റയിൽവേ പോലീസ് ക്ലാസ്സ് നടത്തിയത്.ഇതിനിടെയാണ് അസ്വസ്ഥനായിരിക്കുന്ന ഒരു യാത്രക്കാരനെ ശ്രദ്ധയിൽപ്പെടുന്നത്. ക്ലാസ്സിനിടെ ഇയാൾ അവിടെ നിന്നും മാറി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകുകയും ചെയ്തു. കൂട്ടത്തിൽ സംശയം തോന്നിയ പോലീസ് ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിലെത്തി. ഇയാൾ ഞൊടിയിടയിൽ അവിടെ നിന്നും മാറി. ഉടനെ പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ യാത്രാ രേഖകളില്ലാതിരുന്ന ഇയാളിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോൺ കണ്ടെത്തി.ഞായറാഴ്ച ഹൂഗ്ലി എക്സ്പ്രസിൽ ശാസ്താംകോട്ടയിൽ നിന്ന് ബാംഗ്ലൂരുവിലേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത കൊല്ലം സ്വദേശിയായ അഭിജിത്തിൻ്റെ നഷ്ടപ്പെട്ട ഫോൺ ആണിതെന്ന് തിരച്ചറിഞ്ഞു.പാലക്കാട്ടുവെച്ച് ഫോൺ മോഷണം പോയതിനെപ്പറ്റി അഭിജിത് പോലീസിൽ പരാതിപ്പെട്ടിരുന്നു. മോഷ്ടാവ് മലപ്പുറം തിരൂർ കടപ്പുറം അരിയൻ്റെ പുരയ്ക്കൽ സൂഫിയാൻ (28) ആണെന്ന് കണ്ടെത്തിയതോടെ പോലീസ് അവരുടെ ആപ്പ് പരിശോധന നടത്തി. കൊലപാതകശ്രമം ഉൾപ്പെടെ 10 കേസുകളിലെ പ്രതിയാണ് തങ്ങൾ പിടികൂടിയതെന്ന് റേയിൽവേ പോലീസിന് അപ്പോഴാണ് മനസ്സിലായത്.തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് സൂഫിയാൻ വധശ്രമം ഉൾപ്പെടെ പത്തോളം കേസ്സിലെ പ്രതിയാണന്ന് കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ നിരന്തരം റയിൽവേ സ്റ്റേഷനുകളിലും യാത്രാവേളകളിൽ ട്രയിനിലും സംഭവിക്കുന്നുണ്ട്. പിടിക്കപ്പെടുന്ന പ്രതികൾ പോലീസിൻ്റെ വലയിൽ നിന്നും രക്ഷപെടാറുമുണ്ടത്രെ.തിരുവനന്തപുരം, കൊല്ലം റയിൽവേ സ്റ്റേഷനുകളിലും, ഓർഡിനറി പാസ്സഞ്ചറുകളിലും പതിവ് സംഭവമാണെന്ന് യാത്രക്കാർ പറയുന്നു.പുനലൂർ-മധുരൈ എക്സപ്രസ്സിലും ജനറൽ കോച്ചിൽ തമിഴ്നാട് സ്വദേശികളായവർ മദ്യപിച്ച് തമ്മിൽ പ്രശ്നങ്ങളുണ്ടാക്കുന്നതും നിത്യ കാഴ്ചയാണത്രെ. ഇടക്കുള്ള സ്റ്റേഷനുകളിൽ ട്രയിൻ നിറുത്തിയിടുമ്പോൾ പോലീസിൻ്റെ കർശന പരിശോധന വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0