ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം: പ്രതി പോലീസ് പിടിയിൽ.
Theft at Haripad Subrahmanya Swami Temple: Suspect caught by police
ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കയെണ്ണുന്നതിനിടെ പണം മോഷ്ടിച്ച കേസിൽ ഒളിവിൽ ആയിരുന്ന ദേവസ്വം ജീവനക്കാരനെ പോലീസ് പിടികൂടി. ദേവസ്വം വാച്ചർ കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണൻ (40) നെയാണ് കാർത്തികപ്പള്ളി പുതുകുണ്ടത്തുള്ള ബന്ധുവീട്ടിൽ നിന്നും ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റാണ് ഇയാൾ.
ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കാണിക്കയെണ്ണുന്നതിനിടെ കഴിഞ്ഞ 20ന് ആയിരുന്നു മോഷണശ്രമം നടന്നത് . തിരുവിതാംകൂർ ദേവസ്വം ബോർഡ്
അസി. കമ്മിഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ജീവനക്കാർ കാണിക്കത്തുക എണ്ണി തരംതിരിച്ച് കെട്ടുകളാക്കി പെട്ടികളിൽ സൂക്ഷിച്ചിരുന്നു. പണം കൊണ്ടുപോകാനായി ധനലക്ഷ്മി ബാങ്ക് ജീവനക്കാരെത്തിയപ്പോൾ നോട്ടുകെട്ടുകൾ മേശപ്പുറത്ത് നിരത്തി. തുടർന്ന് നാണയങ്ങൾ എണ്ണുന്നതിനിടെ, കാലിയായ പെട്ടികൾ മാറ്റിവെച്ചിടത്ത് രാകേഷ് കൃഷ്ണൻ സംശയാസ്പദമായ രീതിയിൽ ചുറ്റിത്തിരിയുന്നത് അസി. കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടു. അവിടെയുണ്ടായിരുന്ന പെട്ടികൾ ഇയാൾ മാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ അസി. കമ്മിഷണർ തടയുകയും അതിൽ നിന്ന് 32,000 രൂപ പിടി കൂടുകയും ആയിരുന്നു.. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഇയാൾ കുമാരപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്ന് 2021 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റുമാണ് ഇയാൾ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











