ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ ഏതൊക്കെ. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്
The passport of a country that offers visa free access to the most countries is considered strong
ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളെ പട്ടികപ്പെടുത്തുന്ന, ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2024 പുറത്തിറക്കി. ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനമുള്ള രാജ്യത്തിന്റെ പാസ്പോർട്ടാണ് 'ശക്തം' ആയി കണക്കാക്കുന്നത്. 195 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനമുള്ള സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം പങ്കിടുന്നത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് 192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനവുമായി രണ്ടാം സ്ഥാനത്ത്. ഒരു കാലത്ത് പട്ടികയിൽ മുൻനിരയിൽ ഇടംനേടിയിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ വർഷവും പുറകിലാണ്. 82 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനവുമായി 85-ാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ 10 സ്ഥാനങ്ങളിലെ രാജ്യങ്ങളിൽ, യുഎഇ മാത്രമാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ-ഓൺ-അറൈവൽ പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. 14 ദിവസത്തേക്ക് മാത്രമാണ് യുഎഇ വിസ നൽകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











