ദുരൂഹതകൾ ഒളിപ്പിച്ചു ആട് 3 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ

The official trailer for the film Aadu 3 which hides mysteries

Mar 1, 2026 - 22:09
 0
ദുരൂഹതകൾ ഒളിപ്പിച്ചു ആട്  3 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.
എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. ഇത് അന്വേഷിച്ച് പല ദുഷ്ടശക്തികളും പല കാലങ്ങളിലും വരും... ഇതിനു വേണ്ടി യുദ്ധങ്ങൾ വരെ നടക്കും...
ഇന്നു പുറത്തുവിട്ട ആട് - 3 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ തുടങ്ങുന്നത് ഈ കമൻ്റിറിയിൽക്കൂടിയാണ്.

ഈ കമൻ്റ്റി ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും...ചിലദുരൂഹതകൾ  ഇതിനു പുറകിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതിനനുയോജ്യമായ രംഗങ്ങളാണ് ട്രയിലറിൽ ഉടനീളം കാണാൻ കഴിയുന്നത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കഥാ പാത്രങ്ങളിലൂടെ യാണ് പ്രേക്ഷകർ അടിലെ ഷാജി പാപ്പനേയും സംഘത്തേയുമൊക്കെ കണ്ടിട്ടുള്ളത്. മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ ഈ കഥപാത്രങ്ങളൊക്കെ വീര സാഹസ്സിക യോദ്ധാക്കളേപ്പോലെയാകുന്നു വാളും കുതിരയും, ആനയുമൊക്കെയായി അവർ അരങ്ങു തകർക്കുന്നു.

ഇതെല്ലാം തികഞ്ഞ ഫാൻ്റെസി ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാജിപാപ്പനം, സംഘവും ഒറിജിനൽ കഥാപാത്രങ്ങളായിത്തന്നെയും ട്രയിലറിൽ കാണം. അവർക്കിടയില നർമ്മ മുഹൂർത്തങ്ങളും ട്രയിലറിൽ നിറഞ്ഞുനിൽക്കുന്നു. പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ പോരുന്ന നിരവധി ആകർഷണീയ മുഹൂർത്തങ്ങളിലൂടയാണ് ട്രയിലർ എത്തിയിരിക്കുന്നത്. ചിരിയും ചിന്തയും വിസ്മയവുമെല്ലാം കോർത്തിണക്കിയ ട്രയിലർ ആട് - 3യുടെ ഒരു മിനിയേച്ചർ തന്നെയെന്നു വിശേഷിപ്പിക്കാം. വൻ മുതൽമുടക്കിൽ വിശാലമായ, ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഒരു ചിത്ര മാണിതെന്ന് ട്രയിലർ കാട്ടിത്തരുന്നു.
മാർച്ച് പത്തൊമ്പതിന് റംസാൻ ആഘോഷത്തിന് ഭംഗി കൂട്ടുവാൻ പോരും വിധത്തിൽ, പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രമോഷൻഭാഗമായി പ്രകാശനം ചെയ്ത ഈ ട്രയിലർ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഏറെ വൈറലായി ക്കൊണ്ടിരിക്കുകയാണ് ഈ ട്രയിലർ. സമീപകാലത്ത് ഇത്രയും തരംഗം സൃഷ്ടിച്ചു ഒരു ട്രയിലർ എത്തിയിട്ടില്ലാ യെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ട്രിലറിൽ പ്രത്യക്ഷപ്പെട്ടുന്നുണ്ട്. ജയസൂര്യ വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, . ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ അതിലെ പ്രമുഖ താരങ്ങളാണ്. അജുവറൂഗീസ്. ധർമ്മജൻ ബോൾഗാട്ടി,ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ,നിർമൽ പാലാഴി ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കൊപ്പം  ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0