പിഞ്ചു കുഞ്ഞിനോട് കാട്ടിയ ക്രൂരത.... പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

The news that numbs the human mind came from Nedumangad

Jun 1, 2026 - 19:42
 0
പിഞ്ചു കുഞ്ഞിനോട് കാട്ടിയ ക്രൂരത.... പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

മനുഷ്യ മനസിനെ മരവിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞദിവസം തിരുവനന്തപുരം നെടുമങ്ങാട്ട് നിന്ന് വന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ തല ഭിത്തിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞു കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് കുഞ്ഞിന്റെ രണ്ടാനച്ഛൻ ആയ പ്രതി അഷ്കറിന്റെ മൊഴി. കുഞ്ഞിനെ പലതവണ രണ്ടാനച്ഛനും 'അമ്മ അഖിലയും മർദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. 

തൊണ്ടയിൽ ചോറ് കുടുങ്ങിയെന്ന പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ക്രൂരമായ പീഡനത്തിലൊടുവിലാണ് കുഞ്ഞു മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു. രണ്ടു കൈകളും പ്ലാസ്റ്ററിട്ട നിലയിലായിരുന്നു. ആദ്യഭർത്താവ് മരിച്ച ശേഷമാണ് അഷ്കറിനൊപ്പം അഖില താമസിക്കാൻ തുടങ്ങിയത്. കുഞ്ഞിനെ സംരക്ഷിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കും പോലീസ് കേസും ഉണ്ടായിരുന്നു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0