ആധുനികകാലത്തെ വയർലെസ്സ് ആശയവിനിമയത്തിന്റെ അമ്മ — ഹെഡി ലമാർ

She defeated those who tried to lock her in beauty with her intelligence

Nov 28, 2025 - 20:06
 0
ആധുനികകാലത്തെ വയർലെസ്സ് ആശയവിനിമയത്തിന്റെ അമ്മ — ഹെഡി ലമാർ


1930കളിൽ വെറും 19-ആം വയസ്സിൽ, എക്സ്റ്റസി എന്ന ചെക്ക് ചിത്രത്തിലെ ധീരമായ അഭിനയത്തോടെ ലോകത്താകെ വിവാദമുണ്ടാക്കിയ പെൺകുട്ടി, ഹെഡി കീസ്ലർ. സ്ത്രീയുടെ ആദ്യ ഓൺ-സ്ക്രീൻ ഓർഗാസം ചിത്രീകരിച്ച സിനിമ കാരണം, പരമ്പരാഗതവാദികൾ അവളെ ദുർച്ചരിത്ര എന്ന് വിളിച്ചു. 
നാസി പ്രചാരണ മന്ത്രി ജോസഫ് ഗോയ്ബൽസ് സിനിമ നിരോധിച്ചു. എന്നാൽ ഓസ്ട്രിയയിലെ അതിസമ്പന്നനും ശക്തനും ആയിരുന്ന ആയുധ വ്യാപാരി ഫ്രീഡ്രിച്ച് മാന്ഡൽ അവളിൽ മറ്റൊന്നാണ് കണ്ടത്. അവൻ അവളെ വിവാഹം കഴിച്ചു, പിന്നെ തടവിലാക്കി.

മാൻഡൽ ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും കൂട്ടാളിയായ ഒരു ഫാസിസ്റ്റ് ആയിരുന്നു. തന്റെ കോട്ടയിൽ അവളെ പൂട്ടി, നാസി ഉദ്യോഗസ്ഥരോടുള്ള ഡിന്നറുകൾക്കായി അലങ്കരിച്ചു, സിനിമയിൽ അഭിനയിക്കുന്നത് നിരോധിച്ചു. അവൾ ഒരു സുന്ദരമായ ഒരു അലങ്കാരവസ്തുവായി മാത്രം. നാസി ആയുധ വ്യാപാരികൾ ടോർപിഡോകൾ, റേഡിയോ ഫ്രീക്വൻസികൾ, സൈനിക സാങ്കേതികവിദ്യ എന്നിവ ചർച്ച ചെയ്യുന്ന എല്ലാ യോഗങ്ങളിലും അവളെ നിർബന്ധമായി ഇരുത്തി. എന്നാൽ ആ യോഗങ്ങൾ ഹെഡിക്ക് പാഠപുസ്തകമായി. അവൾ ഓരോ വാക്കും പകർത്തി  പ്രശ്നങ്ങളും പരിഹാരങ്ങളും മനസിലാക്കി. 1937-ൽ, അവൾ ധൈര്യമായി പലായനം ചെയ്തു. പാരിസിലേക്കും പിന്നീട് ലണ്ടൻ വഴിയായി അമേരിക്കയിലേക്കും ഒളിച്ചോടി. അവിടെ എംജിഎം  സ്റ്റുഡിയോസിന്റെ തലവൻ ലൂയിസ് ബി. മെയർ അവളെ കണ്ടു അങ്ങനെ ഹെഡി ലമാർ എന്ന ഹോളിവുഡ് താരം ജനിച്ചു.

ലോകം കണ്ടത് ഒരു അസാധാരണ സുന്ദരിയെ. പക്ഷേ അവളുടെ തലച്ചോറ് ഇപ്പോഴും യുദ്ധത്തിന്റെയും നാസികളുടെയും സാങ്കേതികവിദ്യയുടെയും ചിന്തകളിലായിരുന്നു. റേഡിയോ-നിയന്ത്രിത ടോർപിഡോകൾ എളുപ്പത്തിൽ ശത്രുക്കൾക്ക് ജാം ചെയ്യാനാവുമെന്നു അവർ അറിഞ്ഞിരുന്നു.
ഒറ്റ ഫ്രീക്വൻസിയിൽ നിന്നും സിഗ്നൽ അയച്ചാൽ, ശത്രു അത് തടസ്സപ്പെടുത്തുക എളുപ്പം. അവൾ ചിന്തിച്ചു: ഫ്രീക്വൻസി മാറിക്കൊണ്ടിരിക്കുകയാണെങ്കിൽ? ശത്രു പിടികൂടാനാവാത്ത ഒരു രഹസ്യ താളത്തിൽ? അവിടെ നിന്നാണ്  ഫ്രീക്വൻസി ചോപ്പിംഗ് പ്രക്രിയ രൂപപ്പെടുന്നത്. ആധുനിക വയർലെസ് ലോകത്തിന്റെ ഹൃദയമിടിപ്പ്.

1940-ൽ, സംഗീതജ്ഞൻ ജോർജ് ആന്റെയിലുമായി ചെയ്യപ്പെട്ട സംഭാഷണം അവളെ ഒരു വലിയ കണ്ടുപിടിത്തത്തിലേക്കു നയിച്ചു. പിയാനോയുടെ 88 കീകൾ പോലെ, 88 ഫ്രീക്വൻസികളിൽ സിഗ്നൽ ചാടിക്കൊണ്ട് പോകുന്ന ഒരു രഹസ്യ സംവിധാനമുണ്ടാക്കാമെന്ന് അവർ കണ്ടെത്തി. 1942-ൽ അവർക്ക് യുഎസ് പേറ്റന്റ് ലഭിച്ചു: സീക്രെട്ട് കമ്മ്യൂണിക്കേഷൻ സിസ്റ്റം. അവർ അത് യുദ്ധത്തിനായി നാവിക്കു ദാനം ചെയ്തു. പക്ഷേ നാവി മറുപടി നൽകി, നിങ്ങൾക്ക് യുദ്ധബോണ്ടുകൾ വിറ്റ് അമേരിക്കയെ സഹായിക്കാം. അവളുടെ ബുദ്ധിയെ വിലയിരുത്താതെ, അവളുടെ സൗന്ദര്യത്തെ തൊഴിൽ ആക്കി.പേറ്റന്റ് 1959-ൽ കാലാവധി തീർന്നു. ആരും ഉപയോഗിച്ചില്ല.പക്ഷേ പിന്നീട്, 1960-കളിൽ, അമേരിക്കൻ സൈന്യം അതേ സാങ്കേതികവിദ്യ കണ്ടെത്തി ഉപയോഗിച്ചു, പേറ്റന്റിന്റെ ഉടമയെ പരാമർശിക്കാതെ.

എല്ലാ ആധുനിക വയർലെസ് സിസ്റ്റങ്ങളും ഒരു സിനിമാ നടി, രൂപപ്പെടുത്തിയ സംവിധാനം. ഇന്ന് നമ്മളൊരുവൻ വൈ ഫൈ ഉപയോഗിക്കുമ്പോഴും, ബ്ലൂടൂത്ത് തുറന്നാലും, നാവിഗേഷൻ ഓണാക്കിയാലും അവളുടെ ബുദ്ധിയുടെ തിരമാലയിലാണ് നമ്മൾ സഞ്ചരിക്കുന്നത്. 1997-ൽ 56 വർഷത്തിന് ശേഷം അവളെ ഒടുവിൽ ആദരിച്ചു. അവൾക്കു പുരസ്‌കാരങ്ങൾ നൽകി. 2000-ൽ 85-ആം വയസ്സിൽ ഹെഡി മരിച്ചു. ലോകം അവളെ സുന്ദരിയായി മാത്രം ഓർത്തിരുന്നു; അവളുടെ പ്രതിഭയെ മറച്ചുപിടിച്ചു. ഇന്ന്, ഓസ്ട്രിയൻ കറൻസിയിൽ അവളുടെ ചിത്രം.ടെക്ക്നോളജി ലോകത്ത് അവളുടെ പേറ്റന്റ് പ്രശസ്തമാണ്.
അവളുടെ ജീവിതം നമ്മോട് പറയുന്നു, സ്ത്രീകളുടെ പ്രതിഭയെ ലോകം പലപ്പോഴും അവഗണിക്കുന്നു, സൗന്ദര്യം കൊണ്ടു മാത്രം വിലയിരുത്തുന്നു, കണ്ടെത്തലുകൾ പുരുഷന്മാർക്ക് ക്രെഡിറ്റ് നൽകുന്നു. എന്നാൽ ഹെഡി ലമാർ അത് എല്ലാം മറികടന്ന് ജയിച്ചു. സൗന്ദര്യത്തിൽ പൂട്ടാൻ ശ്രമിച്ചവരെ അവൾ തന്റെ ബുദ്ധിയാൽ തോൽപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0