യുദ്ധവിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികദേഹം രാജ്യത്ത് എത്തിച്ചു
The mortal remains of Wing Commander Namansh Syal, who died in a Tejas fighter jet crash during the Dubai Air Show
ദുബായ് എയര്‍ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികദേഹം രാജ്യത്ത് എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെയാണ് ദുബൈയിൽ നിന്ന് കോയമ്പത്തൂരിലെ സുലൂർ എയർ ബേസിൽ ഭൗതിക ശരീരം എത്തിച്ചത്. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ ദുബൈയിൽ ഭൗതിക ശരീരത്തിൽ ആദരമർപ്പിച്ചു. നമന്‍ഷ് സ്യാലിന്റെ ഭൗതികദേഹം ഇന്ന് കുടുംബത്തിന് കൈമാറും. ഹിമാചൽപ്രദേശിലെ കാങ്ഡേ ആണ് നമന്‍ഷ് സ്യാലിന്റെ ജന്മദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













