ഇന്ത്യയുടെ മൂന്ന് പുരാതന വെങ്കല ശിൽപങ്ങൾ തിരികെ നൽകാൻ ഒരുങ്ങി അമേരിക്ക
The United States is set to return three ancient bronze sculptures from India.
ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കൊണ്ടുപോയ മൂന്ന് പുരാതന വെങ്കല ശിൽപങ്ങൾ യുഎസ് മ്യൂസിയം ഇന്ത്യയ്ക്ക് തിരികെ നൽകും. ചോള കാലഘട്ടത്തിലെ ശിവ നടരാജ ശിൽപം, പന്ത്രണ്ടാം നൂറ്റാണ്ടിലെ 'സോമസ്‌കന്ദ', പതിനാറാം നൂറ്റാണ്ടിലെ 'പറവൈ സഹിത സുന്ദരർ' എന്നീ ശിൽപങ്ങള്‍ തിരികെ നൽകും. നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്‌സ് ടീമിൻ്റേയും ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യൻ കലകളുടെ ക്യൂറേറ്റർമാരുടേയും ശ്രമഫലമായാണ് ശിൽപങ്ങൾ ഇന്ത്യയ്‌ക്ക് തിരിച്ചു നൽകാൻ തീരുമാനമായതെന്നും അധികൃതർ അറിയിച്ചു. ഉറവിട ഗവേഷണത്തെത്തുടർന്ന്, മൂന്ന് ശിൽപങ്ങൾ ഇന്ത്യാ സർക്കാരിന് തിരികെ നൽകാൻ തീരുമാനിക്കുക ആയിരുന്നുവെന്ന് അമേരിക്കയിലെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്‌സ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













