സഹകരണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കക്ക് തക്ക തിരിച്ചടി നല്‍കുമെന്നു ചൈന

The US has warned that countries that help Iran will be expelled from the US dollar system

Aug 26, 2026 - 00:57
Aug 26, 2026 - 00:57
 0
സഹകരണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കക്ക് തക്ക തിരിച്ചടി നല്‍കുമെന്നു ചൈന

ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുതെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ഇറാനെ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളര്‍ വ്യവസ്ഥയില്‍ നിന്നും പുറത്താക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുതെന്നും സഹകരണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കക്ക് തക്ക തിരിച്ചടി നല്‍കുമെന്നുമാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിയ ഉപരോധങ്ങളുടെ ഭാഗമായി പട്ടികയില്‍ ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തരുതെന്നും സാമ്പത്തിക യുദ്ധനയം, പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക, വ്യാപാര സഹകരണം രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണെന്നും അതിന് അമേരിക്ക തടസം നില്‍ക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0