പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി ഡി.ജി.പിക്ക് കത്തു നൽകി

The Enforcement Directorate has taken a crucial step in the Masapadi case

Sep 8, 2026 - 18:35
 0
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി ഡി.ജി.പിക്ക് കത്തു നൽകി

പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി ഡി.ജി.പിക്ക് കത്തു നൽകി. പിണറായിക്ക് പുറമെ മുഹമ്മദ് റിയാസ് എം.എൽ.എയ്ക്കെതിരെയും പിണറായിയുടെ മകൾ വീണ വിജയനെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പടി കേസ് അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും തെളിവ് രേഖകളും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സി.എം.ആർ.എൽ കരിമണൽ കമ്പനിയിൽ നിന്ന് സേവനം നൽകാതെ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് ആധാരം. പിന്നീട് ഇത് 2.78 കോടി വരെയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0