തൃശൂർ മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങും
The DNA test results of the deceased in the Mundathikode accident in Thrissur will start coming from the day after tomorrow
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുര അപകടത്തിൽ മരിച്ചവർ ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കൂ. ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങും. 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ആണ് ഇതുവരെ പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. മൊബൈൽ ഡിഎൻഎ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ തൃശ്ശൂരിൽ നിന്നു തന്നെ പൂർത്തിയാക്കാൻ കഴിയും. അന്തിമഫലം തിരുവനന്തപുരത്ത് നിന്ന് തന്നെയാകും വരികയെന്നും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലും കഴിയാത്ത രീതിയിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയെന്ന് തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ഹിതേഷ് ശങ്കർ പ്രതികരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













