പോർട്ട് സിറ്റി​ ഉൾപ്പെടുന്ന മിഷൻ​ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി

The Chief Minister announced in the budget presentation that Rs 400 crore has been allocated for the Mission Samudra project

Jun 19, 2026 - 18:22
 0
പോർട്ട് സിറ്റി​ ഉൾപ്പെടുന്ന മിഷൻ​ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി

പോർട്ട് സിറ്റി​ ഉൾപ്പെടുന്ന മിഷൻ​ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു. ചെറുതും വലുതുമായ 22 തുറമുഖങ്ങൾ കേരളത്തിലുണ്ട്. ഈ തുറമുഖങ്ങളെ കണക്ട് ചെയ്തുകൊണ്ട് ദേശീയ പാതക്ക് സമാന്തരമായി ഒരു സമുദ്ര പാത വന്നാൽ കേരളത്തിലെ യാത്ര ക്ലേശം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥക്ക് പുത്തനുണർവ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ 600 കിലോ മീറ്റര്‍ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടേനര്‍ ട്രാൻസ്ഷിപ്മെന്റ് ടെര്‍മിനല്‍, 17 നാേണ്‍ മേജര്‍ തുറമുഖങ്ങൾ, മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകള്‍ സംകയാജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം - വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ നടപ്പിലാക്കുമെന്ന് വി.ഡി സതീശൻ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0