ആരാകും കേരളത്തിൽ മുഖ്യമന്ത്രിയാകുന്നത് അണിയറയിൽ ചരടുവലികൾ മുറുകുകയാണ്
Tensions are growing among the ranks as to who will become the Chief Minister of Kerala
കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 63 എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചു വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന് ഒരു വിഭാഗം വാദിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്. മുഖ്യമന്ത്രി പദവി ലഭിച്ചില്ലെങ്കിൽ മറ്റു പദവികൾ ഏറ്റെടുക്കാനില്ലെന്ന കർക്കശ നിലപാടിലാണ് അദ്ദേഹം. തന്റെ സീനിയോറിറ്റിയും ഭരണപരിചയവും പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. 2011 ൽ ഉമ്മൻചാണ്ടിക്ക് വേണ്ടി താൻ വഴിമാറിയത് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആറു മാസത്തിനകം എംഎൽഎ ആകണം. ആരാകും കേരളത്തിൽ മുഖ്യമന്ത്രിയാകുന്നത് അണിയറയിൽ ചരടുവലികൾ മുറുകുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













