പിടിവാശി ഉപേക്ഷിച്ചു ശ്രീലേഖ ; ഓഫീസ് തുറന്നു

Sreelekha gave up the stubbornness; opened the office

Dec 31, 2025 - 09:34
Dec 31, 2025 - 09:34
 0
പിടിവാശി ഉപേക്ഷിച്ചു ശ്രീലേഖ ; ഓഫീസ് തുറന്നു

തിരുവനന്തപുരം :- സിപിഎമ്മിന്റെ വി.കെ.പ്രശാന്ത്
എംഎല്‍എയുമായുള്ള തര്‍ക്കത്തിനൊടുവില്‍ എംഎല്‍എയുടെ ഓഫിസിനു സമീപത്തുള്ള മുറിയില്‍ തന്നെ ഓഫിസ് തുറന്ന് ബിജെപി കൗണ്‍സിലര്‍ 
ആര്‍.ശ്രീലേഖ. ഓഫിസ് തുറന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ അറിയിച്ചത്. മുറിയെന്നു പറയാന്‍ കഴിയാത്ത ചെറിയ ഒരിടമാണെന്ന് ശ്രീലേഖ പറയുന്നു. ആത്മാർഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അതുമതിയെന്നും ശ്രീലേഖ കുറിപ്പില്‍ വ്യക്തമാക്കി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0