ശ്രിപത്മനാഭ സ്വാമി ക്ഷേത്രം: ലക്ഷദീപത്തിന് കർശന നിയന്ത്രണം. ചെമ്പകശ്ശേരി ചന്ദ്രബാബു

Jan 12, 2026 - 09:04
Jan 12, 2026 - 09:17
 0
ശ്രിപത്മനാഭ സ്വാമി ക്ഷേത്രം: ലക്ഷദീപത്തിന് കർശന നിയന്ത്രണം. ചെമ്പകശ്ശേരി ചന്ദ്രബാബു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് സമാപനം കുറിച്ചു കൊണ്ട് 14 ന് ബുധനാഴ്ച ലക്ഷദീപം തൊഴാനെത്തുന്ന ഭക്തർക്ക് കർശന നീയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ പാസ്സ് അനുവദിച്ചിട്ടുള്ളു.ബു നാഴ്ച വൈകിട്ട് 4.30 നും 6.30നും ഇടയിൽ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാത്രി 8.30 നാണ് ലക്ഷദീപത്തിൻ്റെ മുഖ്യ ചടങ്ങായ പൊന്നും ശീവേലി. പാസിൻ്റെ പ്രിൻ്റ് ഔട്ട് പ്രത്യേകം കരുതണം. ആധാർ കാർഡും നിർബ്ബന്ധമായും ഉണ്ടാവണം.


ഭക്തരുടെ കൈവശമുള്ള ബാഗ്, കുട, ക്യാമറ, റിമോട്ട് കീ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. സാധാരണ ഇവയെല്ലാം സൂക്ഷിക്കാൻ ക്ഷേത്രത്തിൻ്റെ എല്ലാ നടകളിലും സൗകര്യങ്ങളുണ്ട്. അന്നേ ദിവസം 30,000 ത്തോളം ഭക്തജനങ്ങളാണ് ഭഗവത് സന്നിധിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0