വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്
Shooting at a White House correspondents dinner
വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. വെടിയൊച്ച കേട്ടതോടെ വിരുന്നിനെത്തിയ പ്രമുഖർ പരിഭ്രാന്തരായി മേശകൾക്കടിയിൽ അഭയം തേടി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ ബോൾറൂമിൽ വെച്ചായിരുന്നു വിരുന്ന് നടന്നത്. എന്നാൽ പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരടക്കം അവിടെയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരെല്ലാം പരിക്കേൽക്കാതെ സുരക്ഷിതരാണെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











