റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ

Railways has strict conditions for those who travel by reserving tickets on trains.

Feb 16, 2026 - 21:47
 0
റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ

തീവണ്ടി യാത്രക്കാർ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍നിന്നു തന്നെ കയറിയില്ലെങ്കില്‍ റിസര്‍വേഷന്‍ ചെയ്ത സീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെടുമെന്ന് റെയിൽവേ. റിസര്‍വ്വ് ചെയ്ത യാത്രക്കാരെ കാത്ത് ടിക്കറ്റ് പരിശോധകര്‍ അടുത്ത സ്റ്റേഷന്‍ വരെ കാത്തുനില്‍ക്കില്ല. മുമ്പ് ഒരു യാത്രക്കാരന്‍ ബോര്‍ഡിങ് സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍, അടുത്ത രണ്ട് സ്റ്റേഷനുകള്‍ വരെ ടി ടി ഇ ആ സീറ്റ് മറ്റാര്‍ക്കും നല്‍കാതെ കാത്തു നില്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി ടി ഇമാര്‍ക്ക് പുതിയ എച്ച് എച്ച് ടി ടാബ്ലെറ്റുകള്‍ നല്‍കിയതോടെ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.

യാത്രക്കാര്‍ ട്രെയിനില്‍ കയറിയില്ലെങ്കില്‍ ടി ടി ഇ ഉടന്‍ തന്നെ ടാബ്ലെറ്റില്‍ അത് രേഖപ്പെടുത്തും. ഉടന്‍ തന്നെ ആ സീറ്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കോ ആര്‍ എ സി യാത്രക്കാര്‍ക്കോ എച്ച് എച്ച് ടി സിസ്റ്റം നല്‍കും. നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ആ വിവരം എസ് എം എസ് വഴി യാത്രക്കാരുടെ ഫോണിലെത്തും.ടിക്കറ്റ് റിസര്‍വ്വ് ചെയ്യുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് എസ് എം എസ് വരില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0