പാർലമെൻ്റ് ആക്രമണത്തിന്‍റെ വീരമൃത്യു വരിച്ചവർക്ക് പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi also paid floral tributes to the martyrs of the Parliament attack

Dec 16, 2025 - 11:59
 0
പാർലമെൻ്റ് ആക്രമണത്തിന്‍റെ  വീരമൃത്യു വരിച്ചവർക്ക് പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെൻ്റ് ആക്രമണത്തിന്‍റെ  വീരമൃത്യു വരിച്ചവർക്ക് പുഷ്‌പാർച്ചന നടത്തി ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പഴയ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് വച്ചായിരുന്നു ചടങ്ങ്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എംപി പ്രിയങ്കാ ഗാന്ധി വദ്ര, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് പുഷ്‌പാർച്ചന നടത്തുകയും ചെയ്‌തു. സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ വേദിയിൽ സമ്മാൻ ഗാർഡ് അർപ്പിച്ചു. തുടർന്ന് ഒരു നിമിഷം മൗനമാചരിച്ചു. 

2001 ഡിസംബർ 13 ഉച്ചക്കായിരുന്നു രാജ്യം നടുങ്ങിയ പാർലമെൻ്റ് ആക്രമണം നടക്കുന്നത്. പാർലമെൻ്റ് ശീതകാല സമ്മേളനം നടക്കുമ്പോൾ ആയിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ മരിച്ചവരിൽ ആറ് പേർ ഡൽഹി പൊലീസിൽ നിന്നുള്ളവരും രണ്ട് പേർ പാർലമെൻ്റ് സുരക്ഷാ സർവീസിൽ ഉള്ളവരുമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വ്യാജ സ്‌റ്റിക്കർ പതിച്ച അംബാസഡർ കാറിലെത്തിയ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയിബ എന്നീ സംഘടനകളിലെ ഭീകരരാണ് ആക്രമണം നടത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0