തപാൽ വകുപ്പ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 4.0 ആരംഭിച്ചു

Pensioners can contact their nearest post office or postman, Gramin Dak Sevak. If required, the postman will provide doorstep service

Nov 20, 2025 - 16:25
 0
തപാൽ വകുപ്പ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 4.0 ആരംഭിച്ചു

പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പി.പി.ഒ നമ്പർ, ബാങ്ക് പാസ്‌ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ പ്രദേശത്തെ പോസ്റ്റുമാന് നൽകി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകൾക്കുളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയുമെന്ന് തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് രാഹുൽ ആർ. അറിയിച്ചു. പെൻഷൻകാർക്ക് തങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ പോസ്റ്റ്‌മാൻ, ഗ്രാമീൺ ഡാക് സേവകനുമായി ബന്ധപ്പെടാം. ആവശ്യമെങ്കിൽ വാതിൽപടിക്കൽ പോസ്റ്റ്‌മാൻ സേവനം നൽകും. ഈ സേവനത്തിന് 70 രൂപസർവീസ് ചാർജ് ബാധകമാണ്. നവംബർ 30 വരെ രാജ്യത്തുടനീളം ക്യാമ്പയിൻ സംഘടിപ്പിക്കും. മുഖം/വിരലടയാള ബയോമെട്രിക് ഓതൻ്റിക്കേഷൻ ഉപയോഗിച്ച് പെൻഷൻകാർക്ക് പോസ്റ്റ് ഓഫീസ് വഴി എളുപ്പത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി,തപാൽ വകുപ്പും ഇന്ത്യ പോസ്റ്റ് പേയ്മെൻ്റസ് ബാങ്കും ചേർന്ന് എല്ലാ പോസ്റ്റ് ഓഫീസുകളിലൂടെയും, പെൻഷൻകാരുടെ വാതിൽപടിക്കൽ പോസ്റ്റ്‌മാൻ മുഖേനയും സേവനം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0