ചിറയിൻ കീഴിലെ തമ്മിലടി - കോൺഗ്രസ്സിൽ നടപടി, പാളയം പ്രദീപിനെ പുറത്താക്കി

Sep 6, 2026 - 19:28
 0
ചിറയിൻ കീഴിലെ തമ്മിലടി - കോൺഗ്രസ്സിൽ നടപടി, പാളയം പ്രദീപിനെ പുറത്താക്കി

:

 ചിറയിൻകീഴിലെ തമ്മിലടി കോൺഗ്രസിൽ നടപടി; വിവാദ നായകൻ പാലക്കാട് പാളയം പ്രദീപിനെ പുറത്താക്കി

തിരുവനന്തപുരം/ചിറയിൻകീഴ്: കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കവും രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയിലേക്കെത്തിയ സംഭവത്തിൽ കെപിസിസിയുടെ നടപടി. വിവാദനായകൻ പാളയം പ്രദീപിനെയും കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളും സ്ഥലം എംഎൽഎ രമ്യ ഹരിദാസും തമ്മിലുണ്ടായ തർക്കമാണ് നടപടിക്ക് വഴിവെച്ചത്. സംഭവത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അസ്വസ്ഥത നിലനിന്നിരുന്നു.

പാർട്ടിയുടെ അച്ചടക്കവും സംഘടനാ സംവിധാനവും ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാടിന്റെ ഭാഗമായാണ് കെപിസിസി നടപടി സ്വീകരിച്ചതെന്നാണ് വിവരം.

നടപടിയോടെ ചിറയിൻകീഴിലെ കോൺഗ്രസ് വിഭാഗീയത വീണ്ടും ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്നും നേതൃത്വം പരിശോധിച്ചുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0