നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് ഉത്ഘാടനം ചെയ്തു.
നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) യൂണിറ്റ് ഉദ്ഘാടനം
കൊല്ലം: മീയണ്ണൂർ അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്, മീയണ്ണൂരിൽ നാഷണൽ സർവീസ് സ്കീം (എൻ എസ് എസ് ) യൂണിറ്റ് ഉദ്ഘാടനം നടന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ശശി പി. സ്വാഗതം പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ
സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങളിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു എന്നഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, യുവ സമൂഹത്തിൽ ലഹരി ഉപയോഗം എന്നിവയെ കുറിച്ച് വിശദമായി അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ കെ ശശികല അധ്യക്ഷത വഹിച്ച ചടങ്ങിൽ ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ രതി, ഡോ വിമല സി, ഡോ നവീൻ ജേക്കബ് എന്നിവർ സംസാരിച്ചു. ഡോ. ദീപക് മുരളീധരൻ നന്ദി പറഞ്ഞു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













