കെ.എസ്.ആർ.ടി.സി.യ്ക്ക് കൂടുതൽ ധനസഹായം നൽകും: മന്ത്രി പി.സി.വിഷ്ണുനാഥ്
പ്രിയദര്‍ശിനി കുണ്ടറ പദ്ധതി ഉദ്ഘാടനം
കെ.എസ് ആര്‍ ടി സിക്ക് കൂടുതല്‍ ധനസഹായം : മന്ത്രി പി സി വിഷ്ണുനാഥ്
കുണ്ടറ:കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കാന്‍ 800 കോടി രൂപ അധികമായി നല്‍കുന്നത് പരിഗണിക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കുണ്ടറ മുക്കടയില്‍ പ്രിയദര്‍ശിനി പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ സ്ത്രീകളുടെ യാത്രാചിലവില്‍ ഉണ്ടാകുന്ന ഇളവ് അവരുടെ വരുമാനവര്‍ദ്ധനവിന് കാരണമാകുമെന്നും മുന്‍ഗണനാ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷനായി, ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു ഗോപന്‍, ബീന നജുമുദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഗായത്രി, കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













