പ്രിയദർശന്റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു

Mohanlal is playing the lead role in Priyadarshans 100th film

Mar 22, 2026 - 22:10
 0
പ്രിയദർശന്റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു

പ്രിയദർശന്റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു, ലോക സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും അതേ നായകൻ തന്നെ അഭിനയിക്കുന്നത്. തന്റെ ആദ്യ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും നായകനാകുന്നു എന്നത് വലിയൊരു സവിശേഷതയാണെന്നും, ഈ റെക്കോർഡ് ഇനി ആർക്കും തിരുത്തിയെഴുതാൻ കഴിയില്ലെന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ബിനു ജോർജ് അലക്‌സാണ്ടറാണ് സഹനിർമ്മാണം.ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ഒന്നിച്ച് ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0