സ്കൂളുകൾ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി

Minister N Shamsuddin has ordered schools to be inspected for potential hazards

Aug 3, 2026 - 20:58
 0
സ്കൂളുകൾ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ സ്കൂളുകളിൽ  അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകിയത്. കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും, മതിലുകൾ ഇടിയുന്ന സാഹചര്യത്തിലുമാണ് സ്കൂളുകൾക്ക് ഇത്തരത്തിൽ അപകടാവസ്ഥയ്ക്ക് സാധ്യതയുണ്ടോ എന്ന് അടിയന്തിരമായി പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0