മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

Maharashtra Deputy Chief Minister Ajit Pawar died in a plane crash

Jan 28, 2026 - 12:10
 0
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. (66) വയസ്സായിരുന്നു ഇന്ന് രാവിലെ മുംബൈയിൽ നിന്നും ബാരാമതിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ, സഹായികൾ, പൈലറ്റുമാർ എന്നിവരടക്കം ആറുപേരും അപകടത്തിൽ മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ.

 മുംബൈയിൽ നിന്നും പുറപ്പെട്ട 'ലിയർജെറ്റ് 45' (Learjet 45) എന്ന ചെറിയ ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി തകരുകയായിരുന്നു. നിയന്ത്രണം വിട്ട വിമാനം വിമാനത്താവളത്തിന് സമീപമുള്ള തുറസായ സ്ഥലത്ത് വീണ് കത്തിയമർന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്നവരെ  രക്ഷിക്കാനായില്ല.

ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാല് സുപ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു അജിത് പവാർ ബാ രമതിയിലേക്ക് യാത്രതിരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0