കൊല്ലം ലൈബ്രറി കൗൺസിൽ കൊല്ലം വെസ്റ്റ് മേഖലാ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം നടത്തി
Kollam Library Council organized a Balotsavam under the auspices of Kollam West Regional Leadership Committee.
കൊല്ലം, ലൈബ്രറി കൗൺസിൽ കൊല്ലം വെസ്റ്റ് മേഖലാ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം നടത്തി.
കൊച്ചുപിലാമ്മൂട് കെ. സി (എൻ. പരമേശ്വരൻ) സാംസ്കാരിക കേന്ദ്രം ലൈബ്രറിയിൽ നടന്ന സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൊച്ചുപിലാംമൂട് റെഡ് ക്രോസ്സ് സൊസൈറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, പി. രഘുനാഥൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ മാത്യൂസ് എസ്, കൊല്ലം വെസ്റ്റ് മേഖല നേതൃ സമിതി അംഗം നസ്രത്ത്, കെ സി എൻ പി ലൈബ്രറി കൗൺസിൽ അംഗം കെ അബ്ദുൽ അസീസ് ഉളിയ കോവിൽ, റ്റിന്റു രഘുനാഥ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ജോയ് സുനിൽ കോസ്റ്റൽ ലൈബ്രറി അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. കെ സി എൻ പി ലൈബ്രറി സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, അഡ്വ.( നോട്ടറി) നസീർ കാക്കാന്റയ്യം, മേബിൾ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കായി നടത്തിയ വിവിധ മത്സര ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











