കംബോഡിയയിലേക്ക് യാത്ര ചെയ്ത മലയാളികളുടെ വിവരങ്ങൾ കേരള പോലീസ് ഔദ്യോഗികമായി ശേഖരിച്ചുതുടങ്ങി

Kerala Police has officially started collecting information on Malayalis who traveled to Cambodia

Jul 1, 2026 - 20:54
 0
കംബോഡിയയിലേക്ക് യാത്ര ചെയ്ത മലയാളികളുടെ വിവരങ്ങൾ കേരള പോലീസ് ഔദ്യോഗികമായി ശേഖരിച്ചുതുടങ്ങി

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കംബോഡിയയിലേക്ക് യാത്ര ചെയ്ത മലയാളികളുടെ വിവരങ്ങൾ കേരള പോലീസ് ഔദ്യോഗികമായി ശേഖരിച്ചുതുടങ്ങി. കേരളത്തിൽ വർദ്ധിച്ചുവരുന്ന കംബോഡിയൻ സൈബർ തട്ടിപ്പ് ശൃംഖലകളെ തകർക്കുന്നതിനും തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ പെട്ടുപോയവരെ കണ്ടെത്തുന്നത്തിന്റെ ഭാഗമായാണ് നടപടി. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് ഈ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീണ് കംബോഡിയയിൽ എത്തിപ്പെടുകയും അവിടെവെച്ച് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ മാഫിയ സംഘങ്ങൾ പിടിച്ചുവെച്ച് സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാകുകയും ചെയ്ത ഇരകളെ കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 

കംബോഡിയയിലെ മാൻഷൻ 8 എന്ന് അറിയപ്പെടുന്ന ഒരു കെട്ടിടം കേന്ദ്രീകരിച്ചാണ് ഈ അന്താരാഷ്ട്ര സൈബർ തട്ടിപ്പുകൾ ഭൂരിഭാഗവും നടക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ഏജന്റ് വഴി മാത്രം കൊച്ചിയിൽ നിന്ന് 150-ലധികം മലയാളികൾ കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്തിടെ കംബോഡിയയിലേക്ക് പോയവരുടെയും മടങ്ങിയെത്തിയവരുടെയും വിവരങ്ങൾ പോലീസ് ക്രോഡീകരിക്കുന്നത്. നിലവിൽ കംബോഡിയയിലെ കെണിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പന്ത്രണ്ടിലധികം ഇരകളെ നേരിട്ട് കണ്ട് പോലീസ് സംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകളെ ലക്ഷ്യമിട്ട് ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പുകൾ, മാട്രിമോണിയൽ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയവ നടത്തുന്ന വലിയൊരു ശൃംഖലയാണ് കംബോഡിയയിൽ ഉള്ളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0