അമ്പത്തിമൂന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
Justice Surya Kant took charge as the 53rd Chief Justice of India
അമ്പത്തിമൂന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാരായ അമിത് ഷാ,രാജ് നാഥ് സിങ് എന്നിവരുള്‍പ്പെടെ ചടങ്ങിനെത്തി. വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരും ചടങ്ങിൽ പങ്കെടുത്തു. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം. ബി ആർ ഗവായിയുടെ കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞ.
2027 വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസാണ് സൂര്യകാന്ത്. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













