അമേരിക്കന്‍ തൊഴിലാളികളില്‍ നിന്ന് അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് കൂട്ട കുടിയേറ്റമെന്ന് ജെ.ഡി. വാന്‍സ്

J.D. Vance's remark that mass immigration is robbing Americans of their opportunities has sparked controversy

Dec 8, 2025 - 21:51
 0
അമേരിക്കന്‍ തൊഴിലാളികളില്‍ നിന്ന് അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് കൂട്ട കുടിയേറ്റമെന്ന് ജെ.ഡി. വാന്‍സ്


അമേരിക്കന്‍ തൊഴിലാളികളില്‍ നിന്ന് അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് കൂട്ട കുടിയേറ്റമെന്നും, അമേരിക്കക്കാരുടെ 'അമേരിക്ക എന്ന സ്വപ്‌നം' കൂട്ട കുടിയേറ്റക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തി. ഇതിനെതിരായ പഠനങ്ങള്‍ 'പഴയ സംവിധാനത്തില്‍ നിന്ന് കച്ചവടം ചെയ്യുന്നവരുടെ' ഫണ്ടിങ്ങോടെയാണെന്നും വാന്‍സ് ആരോപിച്ചു. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും,വാന്‍സിന്റെ ഭാര്യ ഉഷ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളെന്ന കാര്യം ചൂണ്ടിക്കാട്ടി 'അവളെയും ഇന്ത്യയിലേക്ക് അയയ്ക്കണോ' എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നു. അങ്ങനെ ആണെങ്കില്‍ ഉഷയെയും അവരുടെ ഇന്ത്യന്‍ കുടുംബത്തെയും നിങ്ങളുടെ മിശ്രവംശക്കാരായ കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചയക്കണം' എന്ന് പറഞ്ഞ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ വാജഹത്ത് അലി, വാന്‍സിനെ പരിഹസിച്ചു. വംശം, ഭാഷ, ത്വക്ക് നിറം തുടങ്ങിയ കാര്യങ്ങളില്‍ ഒരേ സ്വഭാവമുള്ള അയല്‍വാസികളെ ആളുകള്‍ ആഗ്രഹിക്കുന്നത് 'സ്വാഭാവികവും അംഗീകരിക്കാവുന്നതുമാണ് ' എന്നായിരുന്നു വാന്‍സിന്റെ അഭിപ്രായം. പൗരാവകാശ സംഘടനകള്‍ ഇതിനെ വര്‍ഗീയതയെന്നാണ് വിമര്‍ശിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0