ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു

Irans Supreme Leader Ayatollah Ali Khamenei was killed in an Israeli attack backed by the US

Mar 1, 2026 - 11:08
 0
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികാര നടപടി പ്രഖ്യാപിച്ച് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് രംഗത്തെത്തി. അമേരിക്കയുടെ 'തീവ്രവാദ കേന്ദ്രങ്ങള്‍'ക്കെതിരെ ഏറ്റവും വിനാശകരമായ ആക്രമണം ഉടന്‍ നടത്തുമെന്ന് ഐആര്‍ജിസി പ്രതികരിച്ചു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 108 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബഹ്‌റൈന്‍, കുവൈത്ത്, അബുദാബി, ഖത്തര്‍, ദോഹ, ദുബായ് അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടന്നു. ബഹ്‌റൈനില്‍ ജനവാസ മേഖലയില്‍ ആക്രമണം നടന്നു.അമേരിക്കയുടെ നടപടിക്കെതിരെ കടുത്ത രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്ന് ഇറാന്‍ ഭരണകൂടം പ്രതികരിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0