എച് വൺ ബി വിസ അപ്പോയിന്റുമെന്റുകൾ വൈകുന്നതിൽ അമേരിക്കയെ ആശങ്കയറിയിച്ചു ഇന്ത്യ
India has expressed concern to the US over the delay in H1B visa appointments
എച് വൺ ബി വിസ അപ്പോയിന്റുമെന്റുകൾ വൈകുന്നതിൽ അമേരിക്കയെ ആശങ്കയറിയിച്ചു ഇന്ത്യ. നിരവധി പൗരന്മാരിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വാഷിങ്ടൺ ഡിസിയിലെയും ന്യൂ ഡൽഹിയിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. വിസ നടപടികൾ വൈകുന്നത് ബാധിക്കുന്നത് കൂടുതലും വിദ്യാർത്ഥികളെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എച് വൺ ബി എച് ഫോർ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ സാന്നിധ്യം പരിശോധിക്കാൻ ഇന്ത്യയിലെ യുഎസ് എംബസി തീരുമാനമെടുത്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













