പാകിസ്ഥാൻ ശ്രീലങ്കയിലേക്ക് അയച്ച മാനുഷിക സഹായ ചരക്കുകൾ, കാലഹരണപെട്ടതാണെന്ന് കണ്ടെത്തി
Humanitarian aid supplies sent by Pakistan to Sri Lanka to help victims of Cyclone Ditva have been found to be expired
ദിത്വാ ചുഴലിക്കാറ്റിന്റെ ഇരകളെ സഹായിക്കുന്നതിനായി പാകിസ്ഥാൻ ശ്രീലങ്കയിലേക്ക് അയച്ച മാനുഷിക സഹായ ചരക്കുകൾ, കാലഹരണപെട്ടതാണെന്ന് കണ്ടെത്തി. ദ്വീപിലുടനീളം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായ ദിത്വാ ചുഴലിക്കാറ്റിന്റെ ഇരകളെ സഹായിക്കുന്നതിനാണ് സഹായം അയച്ചത്. ഉപയോഗശൂന്യമായ വസ്തുക്കളിൽ ശ്രീലങ്കൻ അധികൃതർ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്ലാമാബാദിനെ ഔദ്യോഗികമായി അതൃപ്തി അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സമയത്ത് പാകിസ്ഥാന്റെ മാനുഷിക സഹായത്തിന്റെ ഗുണനിലവാരത്തെയും ഗൗരവത്തെയും കുറിച്ച് ഈ സംഭവം ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്, ഇത് പാകിസ്താന്റെ നയതന്ത്ര പ്രതിച്ഛായയെ ദുർബലപ്പെടുത്തി. കൊളംബോയിലെ ഉദ്യോഗസ്ഥർ ചരക്ക് പരിശോധിച്ചപ്പോൾ കാലഹരണപ്പെട്ട നിരവധി സാധനങ്ങൾ കണ്ടെത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













