വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഹിന്ദു അവകാശ സംരക്ഷണയാത്ര ,ഓച്ചിറ പരബ്രഹ്മത്തിൽ നിന്നും ആരംഭിക്കും.

Feb 25, 2026 - 06:03
Feb 25, 2026 - 07:31
 0
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഹിന്ദു അവകാശ സംരക്ഷണയാത്ര ,ഓച്ചിറ പരബ്രഹ്മത്തിൽ നിന്നും ആരംഭിക്കും.

വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽഹിന്ദു അവകാശ സംരക്ഷണ യാത്ര.

2026 മാർച്ച് 18-ന് രാവിലെ 7.30 ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 19ന് 12 ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കുന്നു

യാത്രയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ.

1,ഹൈന്ദവ ആധ്യാത്മിക ക്ഷേമനിധി ബോർഡ് രൂപീകരിക്കുക

2,ഹൈന്ദവ ആധ്യാത്മിക പഠനത്തിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ ദേവസ്വം ബോർഡുകളിലും നടപ്പാക്കി, ആധികാരികവും അംഗീകൃതവും ഏകീകൃതവുമായ ഹൈന്ദവ ആധ്യാത്മിക പഠന സമ്പ്രദായം നടപ്പാക്കുക

3,സജീവ രാഷ്ട്രീയ പ്രവർത്തകർ ക്ഷേത്ര ഭരണ സമിതികളിൽ വരുന്നത് തടയുന്ന നിയമം നടപ്പാക്കുക

4,കേരളത്തിൽ മതം തിരിച്ചുള്ള ജനസംഖ്യ കണക്ക് സർക്കാർ പുറത്തു വിടുക

5,ദേവസ്വം ബോർഡുകളിലെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുക

6,ക്ഷേത്രഭൂമികളിലെ അനധികൃത കയ്യേറ്റം അവസാനിപ്പിച്ച് കയ്യേറിയ ക്ഷേത്രഭൂമികൾ എത്രയും വേഗം തിരിച്ചു പിടിക്കുക

7,ഹിന്ദുവിരുദ്ധ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നവരെ ക്ഷേത്ര സംബന്ധമായ എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കുക

8,ഹൈന്ദവ ആധ്യാത്മിക പഠന ക്ലാസുകളിൽ പഠിച്ചു വിജയിച്ചവർക്ക് മാത്രം ദേവസ്വം ബോർഡുകളിൽ നിയമനം നൽകുക

9,ക്ഷേത്രങ്ങളിൽ ക്ഷേത്രാചാര അനുഷ്ഠാന വിരുദ്ധമായ കലാപരിപാടികൾ നിർത്തലാക്കുക

10,ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെയും മറ്റു ക്ഷേത്രങ്ങളുടെയും വരുമാനത്തിന്റെ 25 ശതമാനം തുക അതത് ക്ഷേത്രങ്ങളുടെ പരിസരത്തുള്ള നിർധനരും അർഹരുമായ ഹൈന്ദവ ജനതയെ സഹായിക്കാൻ ഉപയോഗിക്കുന്നതിന് നിയമം നിർമ്മിച്ചു നടപ്പാക്കുക

11,ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ നിയമനിർമാണം നടത്തുക

12,ദേവസ്വം ബോർഡ് അധികാരികളെ തിരഞ്ഞെടുക്കുന്ന പദ്ധതിയിൽ ഭക്തജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നിയമം പരിഷ്കരിക്കുക

13,എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കാൻ സർക്കാർ തയ്യാറാവുക

14,മതങ്ങൾക്കുള്ള എല്ലാ സർക്കാർ ആനുകൂല്യങ്ങളും അവസാനിപ്പിച്ച് അർഹതയുള്ള മനുഷ്യർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകാൻ നിയമം നിർമ്മിക്കുക

15,എല്ലാ ക്ഷേത്രങ്ങളിലെയും സ്വർണ്ണം ഉൾപ്പെടെയുള്ള സ്ഥാപരജംഗമ വസ്തുക്കളുടെ നിലവിലെ അവസ്ഥ നിർണയിച്ച് സംരക്ഷിക്കുവാനുള്ള പദ്ധതി നടപ്പാക്കുക

16 ,സംസ്കൃത പഠനം എല്ലാ സ്കൂളുകളിലും നിർബന്ധമാക്കുക

17 ,കേരളത്തിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം നടപ്പാക്കുക

18,ഹിന്ദുമതത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ സർക്കാർതലത്തിൽ രൂപീകരിച്ച കേരള പരിവർത്തിത ക്രൈസ്തവ ക്ഷേമനിധി ബോർഡ് നിർത്തലാക്കുക.

19,ഹിന്ദുമതത്തിൽ നിന്നും മതപരിവർത്തനം ചെയ്തു മറ്റു മതങ്ങൾ പിന്തുടരുകയും എന്നാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നവർക്കെതിരെ സിവിലായും ക്രിമിനലായും കേസെടുക്കുക.

20,വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെങ്കിലും ന്യൂനപക്ഷ ഭൂരിപക്ഷ വേർതിരിവ് അവസാനിപ്പിക്കുക

21,ശബരിമല പ്രതിവർഷ വരുമാനത്തിന്റെ 10% തുക അയ്യപ്പ ധർമ്മ പ്രചാരണത്തിനായി വിനിയോഗിക്കുക

22,ക്ഷേത്രങ്ങളിൽ അഴിമതി നടത്തി നിയമ നടപടികൾ നേരിടുന്നജീവനക്കാരെയും ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചുവിടുക.

23,"ജാതിഭേദം മതദ്വേഷം 

ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് "

എന്ന ശ്രീനാരായണഗുരുദേവന്റെ വചനം എല്ലാ വിദ്യാലയങ്ങളിലും സർക്കാർ - സർക്കാരിതര പൊതുസ്ഥാപനങ്ങളിലും എഴുതി ബോർഡാക്കി പ്രദർശിപ്പിക്കുവാൻ സർക്കാർ ഉത്തരവിടുക.

24, 41 ദിവസത്തെ വ്രതം കൃത്യമായി പാലിക്കുന്നവർക്ക് മാത്രം ശബരിമല പതിനെട്ടാം പടി ചവിട്ടാൻ കഴിയൂ എന്നനിയമം കർശനമായി പാലിക്കുവെന്നുവെന്ന് ഉറപ്പുവരുത്തുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0