ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊട്ടാരക്കര ഓഫീസ് ഉത്ഘാടനം ചെയ്തു.

Feb 27, 2026 - 06:39
Feb 27, 2026 - 09:09
 0
ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊട്ടാരക്കര ഓഫീസ് ഉത്ഘാടനം ചെയ്തു.

ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.

കൊട്ടാരക്കര :ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്‌ കൊട്ടാരക്കര സമിതി ഓഫീസ് 2026ഫെബ്രുവരി 22ന് പടിഞ്ഞാറ്റിൻകര ശ്രീ മഹാദേവർ ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മശ്രീ. സുബ്രമണ്യംപോറ്റി ഉദ്ഘാടനം ചെയ്തു. ശ്രീ മഹാഗണപതി ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ശിവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ചടയമംഗലം ജ്ഞാനന്ദാശ്രമം മഠാധി പതി സ്വാമി ദയാനന്ദസരസ്വതി, ആർ. എസ്. എസ്‌ ജില്ലാ സംഘചാലക് ആർ. ദിവാകരൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. അഡ്വ :സതീഷ്ചന്ദ്രൻ, അനീഷ് കിഴക്കേക്കര (BJP മണ്ഡലം പ്രസിഡന്റ്‌ ), രാമചന്ദ്രൻ പിള്ള (മഹാദേവർ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ), ഗിരിജാ രമേഷ്, പ്രസന്ന അനിൽ (വാർഡ് കൗൺസിലർ ), അജിതാമോഹനൻ നായർ, R. രശ്മി (മുൻ ജില്ലാ പഞ്ചായത്ത് അംഗം )എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ട്രസ്റ്റ്‌ ചെയർ മാൻ പി.മോഹൻകുമാറും സെക്രട്ടറി പ്രീതാ ടി.പിയും ചേർന്ന് അന്നദാനകിറ്റ് വിതരണവും, ട്രസ്റ്റ്‌ റീജണൽ ഡയറക്ടർ ഉഷാ കൊട്ടാരക്കര, ജയേഷ് ജയചന്ദ്രൻ എന്നിവർ വീൽചെയർ വിതരണവും നിർവ്വഹിച്ചു. മിനി ഗോപൻ കൃതജ്ഞത രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0