ചിറയിലെ വെള്ളത്തിൽ മുങ്ങി താഴ്‌ന്ന രണ്ടര വയസ്സുകാരനെ രക്ഷിച്ച പതിനൊന്ന് വയസ്സ് കാരി ഫാത്തിമ സുഹ്റ ജനങ്ങളുടെ പ്രിയങ്കരിയായി....

Jun 5, 2026 - 08:49
Jun 5, 2026 - 08:51
 0
ചിറയിലെ വെള്ളത്തിൽ മുങ്ങി താഴ്‌ന്ന രണ്ടര വയസ്സുകാരനെ രക്ഷിച്ച പതിനൊന്ന് വയസ്സ് കാരി ഫാത്തിമ സുഹ്റ ജനങ്ങളുടെ പ്രിയങ്കരിയായി....

Eleven-year-oldFatimasuhraSavestwo-and-ahalf-oldboyfromdrowing-in-chirariver

ചിറയിലെവെള്ളത്തിൽ മുങ്ങി താഴ്ന്ന രണ്ടര വയസ്സുകാരനെ രക്ഷിച്ച പതിനൊന്ന് വയസ്സുകാരി ഫാത്തിമ എന്ന ബാലിക ജനപ്രീതി നേടി.

എറണാകുളം:കോതമംഗലം കാപ്പുചിറക്കരികിലൂടെ പതിവുപോലെ സൈക്കിൾ ചവിട്ടുകയായിരുന്നു പതിനൊന്നു വയസ്സുകാരിയായ ഫാത്തിമ സെഹ്റ. അപ്പോഴാണ് വെള്ളത്തിൽ ഒരാൾ മുങ്ങിത്താഴുന്നുണ്ടെന്നും ഒരു കൈ വെള്ളത്തിന് മുകളിൽ കണ്ടെന്നും ഒരു അയൽവാസി വിളിച്ചു പറയുന്നത് അവൾ കേൾക്കുന്നത്. മറ്റൊന്നും ചിന്തിക്കാൻ ആ കുഞ്ഞുമനസ്സിന് സമയമില്ലായിരുന്നു. ഓടിച്ചുകൊണ്ടിരുന്ന സൈക്കിൾ അവിടെത്തന്നെ ഉപേക്ഷിച്ച് ഒരു നിമിഷം പോലും വൈകാതെ അവൾ ആ ചിറയിലേക്ക് എടുത്തുചാടി. 

അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിൽ വീണ രണ്ടര വയസ്സുകാരനായ ഒരു കുരുന്നായിരുന്നു അത്. സ്വന്തം ജീവൻ പോലും പണയം വെച്ച് വെള്ളത്തിലേക്ക് കുതിച്ച ആ പത്തുവയസ്സുകാരി ഒടുവിൽ ആ കുഞ്ഞിനെ കോരിയെടുത്തു. കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് അവൾ പതുക്കെ പടവുകളിലേക്ക് നീന്തിക്കയറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. എന്നാൽ അവിടെയും ഫാത്തിമ പകച്ചുനിന്നില്ല. കുഞ്ഞിനെ കമഴ്ത്തിക്കിടത്തി പുറത്തും വയറ്റിലും തട്ടി അവൾ കൃത്യമായി പ്രഥമശുശ്രൂഷ നൽകി. ഉള്ളിൽ ചെന്ന വെള്ളം മുഴുവൻ ഛർദ്ദിച്ച് ആ കുരുന്ന് പതുക്കെ കണ്ണുതുറന്നപ്പോൾ മാത്രമാണ് ആ കൊച്ചുമിടുക്കിക്ക് ശ്വാസം നേരെ വീണത്.

വീടിനടുത്ത് ചിറയുള്ളതുകൊണ്ട് തന്നെ ഫാത്തിമക്ക് നാല് വയസ്സുള്ളപ്പോൾ മുതൽ പിതാവ് നൗഫൽ നീന്തൽ പഠിപ്പിച്ചിരുന്നു. വെള്ളത്തെ ഭയക്കാതെ നീന്താൻ അച്ഛൻ നൽകിയ ആ പരിശീലനമാണ് ഇന്ന് മറ്റൊരു ജീവൻ രക്ഷിക്കാൻ അവൾക്ക് കരുത്തായത്. ആദ്യം താൻ ചെയ്തത് ഇത്രയും വലിയൊരു കാര്യമാണെന്ന് ആ കുരുന്നിന് മനസ്സിലായിരുന്നില്ല. എന്നാൽ നാടും നാട്ടുകാരും ജനപ്രതിനിധികളും അവളെ തേടിയെത്തി അഭിനന്ദനങ്ങളും ഉപഹാരങ്ങളും നൽകിയപ്പോഴാണ് തന്റെ പ്രവൃത്തിയുടെ വലുപ്പം അവൾ തിരിച്ചറിഞ്ഞത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0