ശ്രീവരാഹത്തെ കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റിക്കെതിരെ കേരള ഡെമോക്രാറ്റിക് പാർട്ടി
ശ്രീവരാഹത്തെ കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റിക്കെതിരെ കേരള ഡെമോക്രാറ്റിക് പാർട്ടി
തിരുവനന്തപുരം : നഗരത്തിലെ ശ്രീവരാഹം സരസ് റെസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും അധികൃതർ പുലർത്തുന്ന നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഈ വിഷയത്തിൽ കേരള ഡെമോക്രാറ്റിക് പാർട്ടി (KDP) രംഗത്തെത്തി. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നിഷേധിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡന്റ് ശരൺ ജെ. നായർ പ്രസ്താവനയിൽ അറിയിച്ചു.
അടിയന്തരമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിന് അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













