നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്;എല്ലാ ആശുപത്രികളിലും അപകട ചികിത്സ: മന്ത്രി ഷിബു ബേബി ജോൺ

Jun 13, 2026 - 12:00
Jun 13, 2026 - 13:15
 0
നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്;എല്ലാ ആശുപത്രികളിലും അപകട ചികിത്സ: മന്ത്രി ഷിബു ബേബി ജോൺ

 നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്എല്ലാ ആശുപത്രികളിലും അപകടചികിത്സ : മന്ത്രി ഷിബു ബേബി ജോണ്‍

കൊല്ലം:സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവിസംരക്ഷണ-നൈപുണ്യ-കശുവണ്ടി വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ആരോഗ്യമേഖലയുടെ തുടര്‍വികസനപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.   നീണ്ടകര ആശുപത്രിയുടെ തുടര്‍വികസനം വേഗത്തിലാക്കും. ഏഴ് ഡയാലിസിസ് ഉപകരണങ്ങള്‍ നിലവിലുണ്ട്. സ്വകാര്യമേഖലയുടെ സഹകരണത്തോടെ സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡയാലിസിസ് യൂണിറ്റില്‍ കൂടുതല്‍ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.  

  മുഖ്യപ്രഭാഷണവും ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓണും എന്‍.കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു.

  സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ പേരില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ തുടങ്ങിയ സ്‌നേഹസ്മൃതി ഡയാലിസിസ് സെന്റര്‍ ചവറ ഐ ആര്‍ ഇ എല്ലിന്റെ സാമൂഹ്യ സുരക്ഷാനിധിയില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ആദരിച്ചു. ഐ.ആര്‍.ഇ എല്‍ ജനറല്‍ മാനേജര്‍ എന്‍. എസ് അജിത് പദ്ധതി വിശദീകരിച്ചു.

ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ഡകത്തില്‍, സ്ഥിരംസമിതി അധ്യക്ഷ മേരി ചെറിയാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശിവലാല്‍ (നീണ്ടകര), അംബികാദേവി (ചവറ), വിജയശ്രീ മംഗളന്‍ (തെക്കുംഭാഗം), ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി,  സ്ഥിരംസമിതി അധ്യക്ഷരായ എസ് രേഖ, ശരത്ത് പട്ടത്താനം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0