മാണി സി. കാപ്പന് ഇനി ആശ്വാസത്തിൻ്റെ നാളുകൾ;പ്രതിയോഗികൾ കീഴടങ്ങി - സത്യം ജയിച്ചു.
"മാണി സി.കാപ്പൻ്റെ നിരപരാധിത്വം തെളിഞ്ഞു; പ്രതിയോഗികൾ കീഴടങ്ങി; സത്യം ജയിച്ചു. "
തിരുവനന്തപുരം: ചെക്ക് കേസിൽ ചലച്ചിത്ര നടനും നിർമ്മതാവും സംവിധായകനുമായ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഇനി ആശ്വാസത്തിൻ്റെ ദിനങ്ങൾ.രാഷ്ട്രീയ പ്രതിയോഗികളുടെ ഗൂഢലക്ഷ്യങ്ങളെ തകർത്തു കൊണ്ടാണ് അദ്ദേഹം വിജയത്തിൻ്റെ പൊൻകിരീടം ചൂടിയത്. ഇനിയങ്ങോട്ട് വിജയം തന്നെയുണ്ടാകുമെന്നും രാഷ്ടീയ നീരീക്ഷകരുടെ കണക്ക് കൂട്ടൽ.വളരെയേറെ വീറും വാശിയോടെയും ശക്തരായ ശത്രുക്കളുടെ പാളയത്തിൽ നിന്നു മാണ് അർജ്ജുന വിജയം സിദ്ധിച്ചത്.ഇവിടെ ചെക്ക് കേസിലും അദ്ദേഹത്തിനും അനുയായികൾക്കും ആശ്വാസം കിട്ടി.
മുംബൈയിലെ ബോറിവലി മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ ആശ്വാസമായി.മാണി സി.കാപ്പൻകോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിധിക്കെതിരെ മേൽഘടകത്തിൽ അപ്പീൽ പോകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേസ്സിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുമെന്നും, ഇതിനെയൊക്കെ രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













